Friday, November 15, 2024
HomeNewsKeralaരാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറരയ്ക്കും രാത്രി 11.15 നും ഇടയ്ക്ക് 15 മിനിറ്റായിരിക്കും പവര്‍ കട്ട്. നഗരപ്രദേശങ്ങളേയും ആശുപത്രിയുള്‍പ്പടെയുള്ള ആവശ്യസേവന മേഖലയേയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിക്കുന്ന സമയത്ത് 200 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വികരിച്ചതായാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമായതാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം.

എന്നാല്‍ രാജ്യത്ത് കല്‍ക്കരിക്ഷാമം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി പറയുന്നു.

രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് ഉള്‍പ്പടെ ഒൻപത് സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. രാജസ്ഥാനിലെ ഗ്രാമ മേഖലകളില്‍ മൂന്ന് മണിക്കൂര്‍ വരെയാണ് വൈദ്യുതി നിയന്ത്രണമുള്ളത്.

പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തിന് കത്തയച്ചു. വൈദ്യുതി പ്രതിസന്ധി തുടര്‍ന്നാല്‍ ഡല്‍ഹി മെട്രൊയുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് കേജ്രിവാളിന്റെ നടപടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments