സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നാവര്‍ത്തിച്ച് സര്‍ക്കാര്‍. ക്രമിനല്‍ ഗൂഡാലോചനയാണ് സ്വപ്ന നടത്തിയത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതിയില്‍ ആണ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.
ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയില്‍ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം.