
മൂന്ന് റൗണ്ട് മത്സരം ബാക്കി നിൽക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. രണ്ടാം സ്‌ഥാനത്തുള്ള മാഞ്ചേസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് തോറ്റതോടെയാണ് സിറ്റി ഒരിക്കൽ കൂടി ചാമ്പ്യൻ കിരീടം ചൂടിയത്.
സിറ്റിയുടെ ഏഴാം ഇംഗ്ലീഷ് ലീഗ് കിരീടമാണിത്. കഴിഞ്ഞ നാല് സീസണുകളിൽ മൂന്നാം തവണയും.

ഈ സീസണിൽ പതിനൊന്നാം സ്‌ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട സിറ്റിയുടെ ഗംഭീര തിരിച്ചുവരാവാണ് കണ്ടത്. പ്രതിരോധ നിരയിൽ ഉണ്ടായിരുന്ന പാളിച്ച റൂബൻ ഡയസിലൂടെ മാറ്റിയ കൊച്ച് പേപ് ഗാർഡിയോളയുടെ തീരുമാനമാണ് സിറ്റിയുടെ വമ്പൻ തിരിച്ചുവരവിന് പിന്നിൽ.
