Saturday, November 23, 2024
HomeNewsKeralaകറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം?, അക്രമമാണോ ജനാധിപത്യം : ഇ.പി.ജയരാജൻ

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം?, അക്രമമാണോ ജനാധിപത്യം : ഇ.പി.ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കേർപ്പെടുത്തിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് അദ്ദേഹം ചോദിച്ചു. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്. അക്രമമാണോ ജനാധ്യപത്യമെന്നും അദ്ദേഹം ചോദിച്ചു. 

ഇന്നും ഇന്നലെയും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞിരുന്നു. ഇന്ന് കറുത്ത മാസ്‌ക് ധരിച്ച് തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന ചടങ്ങിനെത്തിയവരെ തടഞ്ഞ പൊലീസ്, പകരം മഞ്ഞ മാസ്‌ക് നൽകി. ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ കറുത്ത ചുരിദാറും മാസ്‌കും ധരിച്ചെത്തിയ രണ്ടു ട്രാൻസ്‌ജെൻഡറുകളയും തടഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments