തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ചയില്ല; ഇ.പി ജയരാജന്‍ വിഷയം ഇന്ന് സിപിഐഎം പി.ബിയില്‍

0
28

തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ ഉറച്ച് സി.പി.ഐ.എം ദേശീയ നേതൃത്വം. ഇ.പി ജയരാജന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്ന നിലപാടിലാണ് പി.ബി യിലെ ഭൂരിപക്ഷം അംഗങ്ങളും. വിഷയം ഇന്നത്തെ പൊളിറ്റ് ബ്യൂറോ യോഗം പരിഗണിയ്ക്കും.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇ.പി. ജയരാജന്‍ വിവാദം പോളിറ്റ് ബ്യൂറോ പരിഗണിയ്ക്കുക. വിശദമായ ചര്‍ച്ചയിലേക്ക് കടന്നാല്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. നിലവില്‍ നേരിട്ട് ഇടപെടാതെ വിഷയം വിലയിരുത്തുക മാത്രം കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല. ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും.

അതേസമയം ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തള്ളിയില്ല. മാധ്യമങ്ങള്‍ പറയുന്നത് നിഷേധിക്കലല്ല തന്റെ പണിയെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

Leave a Reply