Pravasimalayaly

ഗൂഗിള്‍ പണിമുടക്കി, വട്ടംകറങ്ങി ഉപയോക്താക്കള്‍

ചൊവ്വാഴ്ച രാവിലെ ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റ് downdetector.com ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിള്‍ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ 40,000-ലധികം പ്രശ്നങ്ങള്‍ ഡൌണ്‍ ഡിക്ടക്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരയുമ്പോള്‍ എറര്‍ 502 കാണിക്കുന്നതാണ് പ്രശ്‌നം. ‘502. ഇതൊരു എറര്‍ ആണ്. സെര്‍വറിന് ഒരു താല്‍ക്കാലിക തടസ്സം നേരിട്ടതിനാല്‍ നിങ്ങളുടെ റിക്വസ്റ്റ് ഇപ്പോള്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു.

മറ്റൊരു സന്ദേശത്തില്‍, ”തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യര്‍ത്ഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില  ഇന്റേണല്‍ സെര്‍വര്‍ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പ്രശ്‌നം എത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.” എന്ന് ഗൂഗിള്‍ പറഞ്ഞു.

ഗൂഗിള്‍ ട്രെന്‍ഡ്‌സ് സേവനവും കുറച്ച് സമയം പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ലിങ്ക് തുറക്കുന്നുണ്ടെങ്കിലും, ട്രെന്‍ഡുകള്‍ കാണിക്കുന്ന വിന്‍ഡോ ശൂന്യമായിരുന്നു. എന്നിരുന്നാലും, തത്സമയ ട്രെന്‍ഡുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഈ സേവനം പുനഃസ്ഥാപിക്കപ്പെട്ടു.

Exit mobile version