ഏറ്റുമാനൂരിൽ ഉടക്കി യു ഡി എഫ് ഉഭയകക്ഷി ചർച്ച

0
32

ഏറ്റുമാനൂര്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ ഉറച്ച് ജോസഫ് വിഭാഗം. എന്നാല്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ വിട്ടുനല്‍കണമെന്ന ആവശ്യപ്പെട്ട കോണ്‍ഗ്രസ് മുവാറ്റുപ്പുഴ നല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് ചര്‍ച്ച പ്രതിസന്ധിയിലായത്.

അതേസമയം സീറ്റു വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞുകൊണ്ട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി. ചര്‍ച്ച ആശാവഹമായിരുന്ന രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ടെന്നും പാര്‍ട്ടി നേതാവ് പിജെ ജോസഫുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം മോന്‍സ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply