യൂറോ കപ്പ്‌ : ഇറ്റലിയ്ക്ക് വിജയത്തുടക്കം

0
93

യൂറോ കപ്പ് ഫുട്ബോളില് ഇറ്റലിക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില് മറുപടിയില്ലാത്ത മൂന്നു ഗോളുകള്ക്ക് ഇറ്റലി തുര്ക്കിയെ തകര്ത്തു. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില് തുര്ക്കിയുടെ പ്രതിരോധാത്മക ഫുട്ബോളിനു മേല് അന്തിമവിജയം ഇറ്റലിയുടെ ആക്രമണ ഫുട്ബോളിനായിരുന്നു.

ഇമ്മോബീലും ഇന്സിഗ്നേയും ബെറാര്ഡിയും നിരന്തരം ഗോള് മുഖത്ത് ഭീഷണി ഉയര്ത്തിയെങ്കിലും ആദ്യപകുതിയില് ഗോള് വഴങ്ങാതെ തുര്ക്കി പ്രതിരോധം പിടിച്ചു നിന്നു. അന്പത്തിമൂന്നാം മിനിറ്റില് അസൂറിപ്പട കാത്തിരുന്ന ഗോളെത്തി. ബെറാര്ഡിയുടെ ഷോട്ട് ക്ലിയര് ചെയ്യാനുള്ള ഡെമിറെലിന്റെ ശ്രമം ഗോളിയെയും മറികടന്ന് തുര്ക്കിയുടെ വലയില്.

കളം നിറഞ്ഞ ഇമ്മൊബിലിന്റെ വകയായിരുന്നു ഇറ്റലിയുടെ രണ്ടാം ഗോള്. ജോര്ഗീഞ്ഞോയും ലോക്കാടെല്ലിയും ബറെല്ലയും ഉള്പ്പെട്ട മധ്യനിര അതിമനോഹരമായി കളിമെനഞ്ഞപ്പോള് മുന്നേറ്റനിരക്കാര്ക്ക് യഥേഷ്ടം പന്തെത്തി. എഴുപത്തിയൊന്പതാം മിനുട്ടില് ഇന്സിഗ്നേയുടെ സൂപ്പര് ഗോളിലൂടെ ഇറ്റലി ലീഡ് മൂന്നാക്കി ഉയര്ത്തി.

ബുറാക്ക് യില്മാസ് ഉള്പ്പെട്ട തുര്ക്കി മുന്നേറ്റനിരയുടെ ഗോള് ശ്രമങ്ങള് നായകന് കില്ലീനിയും ബൊനൂച്ചിയും കോട്ട കെട്ടി വിഫലമാക്കി. ഗ്രൂപ്പ് എയില്, റോബര്ട്ടോ മാന്സീനി പരിശീലകനായ അസൂറികള്ക്ക് തകര്പ്പന് വിജയത്തിലൂടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തം. ഈ മാസം 16 ന് നടക്കുന്ന മത്സരത്തില് ഇറ്റലിക്ക് സ്വിറ്റ്സര്ലണ്ടാണ് എതിരാളി.

Leave a Reply