Pravasimalayaly

ക്രിസ്റ്റിയന്‍ എറിക്‌സണായി ‘ജേഴ്‌സി’ അണിഞ്ഞ് ഫിന്‍ലന്‍ഡ്

സെന്റ് പീറ്റേഴ്‌സ്ബര്‍

യുറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ് സുഖംപ്രാപിച്ചുവരുന്ന ഡെന്മാര്‍ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണായി ‘ജേഴ്‌സി’ അണിഞ്ഞ് ഫിന്‍ലന്‍ഡ്. റഷ്യക്കെതിരായ മത്സരത്തിന് മുമ്പ് പരിശീലന സമയത്താണ് ‘എറിക്‌സണായി’ ഫിന്‍ലന്‍ഡ് ജേഴ്‌സി അണിഞ്ഞ് ലോകത്തിന്റെ മനം കവര്‍ന്നത്.

എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ.’ എന്ന് കുറിച്ച ജേഴ്‌സി അണിഞ്ഞാണ് ഫിന്‍ലന്‍ഡ് താരങ്ങള്‍ പരിശീലന സമയത്ത് ഇറങ്ങിയത്. ഫിന്‍ലന്‍ഡിനെതിരെ കളിക്കുമ്പോഴാണ് എറിക്‌സന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്.

ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി, പിന്നാലെയാണ് മത്സരം പുന:രാരംഭിച്ചത്.

Exit mobile version