Sunday, October 6, 2024
HomeSportsFootballക്വാർട്ടർ ഉറപ്പിച്ച് പാരാഗ്വായ്

ക്വാർട്ടർ ഉറപ്പിച്ച് പാരാഗ്വായ്

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ചിലിയെ തകർത്ത് പാരഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പാരഗ്വായുടെ ജയം. ഇതോടെ ഗ്രൂപ്പിൽ ഒരു മത്സരം ബാക്കിനിൽക്കേ ക്വാർട്ടർ ഉറപ്പിക്കാനും ടീമിനായി. ചിലി നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. 33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയും 58-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മിഗ്വൽ അൽമിറോണുമാണ് പാരഗ്വായുടെ ഗോളുകൾ നേടിയത്. കാര്യമായ മുന്നേറ്റങ്ങൾ കാണാതിരുന്ന ആദ്യ പകുതിയിൽ 33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയാണ് പാരഗ്വായ്ക്കായി ആദ്യ ഗോൾ നേടിയത്. മിഗ്വൽ അൽമിറോൺ എടുത്ത കോർണർ സമുദിയോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. താരത്തെ മാർക്ക് ചെയ്യാതിരുന്ന ചിലിയൻ പ്രതിരോധത്തിന്റെ പിഴവും ഗോളിന് കാരണമായി. 15-ാം മിനിറ്റിൽ പാരഗ്വായ്ക്കാണ് ആദ്യ അവസരം ലഭിച്ചത്. മത്തിയാസ് വില്ലസാന്റിയുടെ ഷോട്ട് ക്ലോഡിയോ ബ്രാവോ തടഞ്ഞു. 16-ാം മിനിറ്റിൽ ഹെക്ടർ മാർട്ടിനിന്റെ ഹെഡർ പുറത്തേക്ക് പോയി. 21-ാം മിനിറ്റിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും ലഭിച്ച അവസരങ്ങൾ ചിലിയുടെ ബെൻ ബ്രെരട്ടനും മുതലാക്കാനായില്ല. 55-ാം മിനിറ്റിൽ കാർലോസ് ഗോൺസാലസിനെ ചിലി താരം ഗാരി മെഡൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈനീട്ടി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിഗ്വൽ അൽമിറോൺ 58-ാം മിനിറ്റിൽ പാരഗ്വായുടെ ലീഡുയർത്തി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments