യൂറോ കപ്പില്‍ ഇംഗ്ലണ്ട് – ഇറ്റലി ഫൈനല്‍
സെമിയില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്
യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. ഇന്ന ലെ നടന്ന രണ്ടാം സെമിയില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയാണ ഇംഗ്ലണ്ട് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. എക്‌സ്ട്രാ ടൈമില്‍ ക്യാപ്ടന്‍ ഹാരി കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. 1966ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ സെമിയില്‍ വിജയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇംഗ്ലണ്ട് വിജയവഴിയിലേക്കെത്തിയത്. മിക്കേല്‍ ഡംസ!്!ഗാര്‍ഡ് നേടിയ ഗോളിന് മുപ്പതാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോള്‍ ഇംഗ്ലണ്ടിന് തുണയായി. നിശ്ചിത സമയത്ത് സമനിലയായിരുന്ന മത്സരം പിന്നീട് എക്‌സ്ട്രാ ടൈമിലേക്ക് വീണ്ടു.
അറുപതിനായിരത്തോളം കാണികള്‍ സാക്ഷിയായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആദ്യമായി യൂറോ ഫൈനലിലേക്ക് നയിക്കുകയെന്ന നിയോഗം ഹാരി കെയ്‌നിന് തന്നെയായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന കെയ്ന്‍ 104ാം മിനിറ്റിലാണ് ഗോളടിച്ചത്. ഒടുവില്‍ അസൂറിപ്പടയെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് നേരിടും.