Sunday, January 19, 2025
HomeLatest Newsപുതു ചരിത്രം കുറിച്ച് സംഘടനകൾക്ക് മാതൃകയായി എക്സിറ്റർ കേരള കമ്മ്യൂണിറ്റിക്ക് പുതിയ ഭരണ നേതൃത്വം

പുതു ചരിത്രം കുറിച്ച് സംഘടനകൾക്ക് മാതൃകയായി എക്സിറ്റർ കേരള കമ്മ്യൂണിറ്റിക്ക് പുതിയ ഭരണ നേതൃത്വം

സെബാസ്റ്റ്യൻ സ്കറിയ

എക്സിറ്റർ: കഴിഞ്ഞ രണ്ടു വർഷമായായി ഇംഗ്ലണ്ടിലേക്കുള മലയാളി പ്രവാസത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായിരിയ്ക്കുകയാണല്ലോ. അതോടൊപ്പം തന്നെ പഴയവരും പുതിയവരും അല്ലെങ്കിൽ ന്യൂജൻ എന്ന തരത്തിലുള്ള വേർതിരിവുകൾ ദേശീയമായും പോലും ചർച്ചാ വിഷമായികൊണ്ടിരിക്കുമ്പോൾ എക്സിറ്റർ കേരള കമ്മ്യൂണിറ്റി യുകെയിലെ മലയാളി സമൂഹത്തിനു മാതൃകയായി കൊണ്ട് കമ്മ്യൂണിറ്റിയുടെ ഭരണ നേതൃത്വത്തിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡന്റും മീഡിയാ കോർഡിനേറ്ററും ഒഴികെയുള്ള എല്ലാം പദവികളും പുതുതായി എത്തിയ അംഗങ്ങൾക്ക് നല്കി പുതിയ മാതൃക തീർത്തിരിക്കുന്നത്.

ഈ മാസം 21-ാം തീയ്യതി വോൺഫോർഡ് കമ്മ്യൂണിറ്റി ഹാളിൽ ചെയർമാൻ ബാബു ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന് കമ്മറ്റിയുടെ ആദ്യ യോഗത്തിൽ പ്രസിഡന്റയായി രാജേഷ് നായർ, വൈസ് പ്രസിഡന്റയായി നീതു ടോണി, സെക്രട്ടറിയായി ഷിബിൻ രാജൻ, ട്രഷററായി അഭിനവ് തോമസ്, ജോയന്റ് സെക്രട്ടറിയായി സിജോമോൻ ജോർജ്, പ്രോഗ്രാം കോർഡിനേറ്ററായി ജീനോ ബേബി, യൂത്ത് ആന്റ് യൂണി കോർഡിനേറ്ററായി ആദിത്യൻ എസ് കുമാർ മീഡിയ കോർഡിനേറ്ററായി സെബാസ്റ്റ്യൻ സ്കറിയ എന്നിവരെ തെരെഞ്ഞെടുത്തു.

പെരുമ്പാവൂർ സ്വദേശിയും ആദ്യകാല എക്സിറ്റർ മലയാളിയുമായ രാജേഷ് നായർ നല്ലൊരു സംഘാടകനും ജനകീയനുമാണെന്നത് സംഘടനയ്ക്ക് കരുത്താണ്. പ്രഥമ പ്രസിഡന്റ് എന്ന നിലയിൽ ഈകെസിയ്ക്ക് നല്ലൊരു അടിത്തറയും സംഘടനയെ ശക്തമായൊരു കൂട്ടായ്മയുമായി മാറ്റുന്നതിൽ രാജേഷിന്റെ മുൻകാല സംഘടനാ പ്രവർത്തനാ പരിചയം വലിയൊരു മുതൽ കൂട്ടായിരുന്നു.

നല്ലൊരു നർത്തികയും ഗായികയും അഭിനേത്രിയുമായ മുവാറ്റുപുഴ കല്ലൂർകാട് സ്വദേശിനി നീതു ടോണിയുടെ പ്രവർത്തനങ്ങൾ കുട്ടികളേയും സ്ത്രീകളേയും കലാസാംസ്കാരിക മേഘലയിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ സഹായകമാകുമെന്നതിൽ സംശയമില്ല.

പ്രാഥമിക കോളേജു വിദ്യാഭ്യാസം തൊടുപുഴ കുറവിലങ്ങാടുമായി പൂർത്തിയാക്കിയ ഷിബിൻ രാജൻ യുകെയിൽ നിന്നും യൂത്ത് ആന്റ് കമ്മ്യൂണിറ്റി വർക്കിൽ ബിരുദാധാനന്തര ബിരുദവും കരസ്ഥമാക്കി. അറിയപെടുന്ന വിദ്യാഭ്യാസ തൊഴിൽ കൺസൾട്ടന്റു കൂടിയായ ഈ തിരുവനന്തപുരം കാരന്റെ അനുഭവങ്ങൾ സംഘടനയുടെ പ്രവർത്തനങ്ങൾക്കു മാത്രമല്ല കമ്മ്യൂണിറ്റി അംഗങ്ങളുടെ പ്രത്യേകിച്ച് പുതുതായി എത്തിയുട്ടുള്ളവർക്ക് അവരുടെ തൊഴിൽ കുട്ടികളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ ഒരു വഴി കാട്ടിയാകുവാൻ കഴിയുമെന്നത് നല്ലൊരു കാര്യം തന്നെ.

കോലഞ്ചരിയിൽ പ്രാഥമിക വിദ്യാഭ്യാസവും രാജഗിരി എൻജിനീയറിങ്ങ് കോളേജിൽ നിന്നും എൻജിനീയങ്ങും പാസ്സായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ ന്നത വിദ്യാഭ്യാസവും കരസ്ഥമാക്കിയിട്ടുള്ള അഭിനവ് തോമസ് എന്ന യുവ ശാസ്ത്രഞ്ഞന്റെ കൈയിൽ ഈ ഈകെസിയുടെ കണക്കുകൾ മാത്രമല്ല കമ്മ്യൂണിയിറ്റി അംഗങ്ങളായ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ പരമായ കണക്കു കൂട്ടലുകൾക്ക് കൃത്യമായ ഉത്തരം നല്കുവാനും സാധിക്കും എന്നത് സംഘടനയ്ക്ക് അനുഗ്രഹവും അഭിമാനവും തന്നെ.

ജോയിന്റ് സെക്രട്ടറിയായ കണ്ണൂർ ഇരുട്ടി സ്വദേശി സിജോ നല്ലൊരു ഗായകനും ഫുഡ്ബോൾ കളിക്കാരനുമാണ്. കോല്കട്ട, കെയ്മാൻ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യതിരുന്ന കാലഘട്ടത്തിൽ സാമൂഹ്യ – സാംസ്കാരിക രംഗത്തു പ്രവർത്തിച്ച് അനുഭവ പാടവുള്ള വ്യക്തി കൂടിയാണ് സിജോ.

ക്രോയഡോൺ ഗ്രിഫിൻസ്
സ്പോർട്സ് ക്ലബ് ട്രഷറർ കൂടിയായ ജിനോ ബേബി നല്ലൊരു ക്രികറ്റ് കളിക്കാരനും സംഘാടകനുമാണ്. അടുത്ത കാലത്ത് എക്സിറ്ററിൽ സ്ഥിര താമസമാക്കിയ ഈ ഈരാറ്റുപേട്ടക്കാരൻ എക്സിറ്റർ നാട്ടുകൂട്ടം എന്ന സംസ്കാരിക കൂട്ടായ്മയുടെ അമരക്കാരൻ കൂടിയാണ്. ജിനോയുടെ സംഘാടക പാടവം മനസ്സിലാക്കി തന്നെയാണ് അദ്ദേഹത്തെ ഈകെസിയുടെ പ്രോഗ്രാം കോർഡിനേറ്ററുടെ സ്ഥാനം ഏല്പിച്ചിരിക്കുന്നത്.

എക്സിറ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി പ്രതിനിധി കൂടിയായ ആദിത്യൻ എസ്. കുമാറിന്റെ യൂണിവേഴ്സിറ്റിയിലും വിവിധ യുവജന ഗ്രൂപ്പികളുമായുള്ള പ്രവർത്തനങ്ങളും ഈകെസിയുടെ യുവജനങ്ങൾക്കും കൗമാരക്കാര കാർക്കും അവരുടെ മുന്നോട്ടുള്ള യാത്രയിൽ നല്ലൊരു ദിശാബോധം നല്കുവാനും ഈ കോട്ടയം കാരന്റെ പ്രവർത്തനങ്ങൾ ഫലവത്താകും എന്നതിൽ സംശയമില്ല.

മുൻ വർഷങ്ങളിൽ സംഘടനയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന കോട്ടയം മോനിപ്പിള്ളി സ്വദേശിയായ സെബാസ്റ്റ്യന്റെ അനുഭവങ്ങൾ കമ്മ്യൂണിറ്റിയുടെ പബ്ലിസിറ്റി കാര്യങ്ങൾക്ക് വീണ്ടും ഉപകാര പ്രദമാകും.

ഊർജ്ജ്ത്സരും വിദ്യാസമ്പന്നരും അനുഭവ പാഠങ്ങളുമുള്ള ഇവരോടൊപ്പം പൊതു സമൂഹത്തിൽ ഏറ്റവും സ്ഥീകാര്യരും ഏവർക്കും ഉപകാരികളുമായ ജിന്നി തോമസ്, ജിജോ ജോർജ് തുടങ്ങിയവർ കമ്മറ്റിയംഗങ്ങളുമായി ചേരുമ്പോൾ പുതിയ ഭരണ നേതൃത്വം ഈ കെസിയ്ക്ക് ഭാവിയുടെ നല്ല നാളുകകൾ സമ്മാനിയ്ക്കുമെന്ന് ചെയർമാൻ ബാബു ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.

*

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments