Saturday, November 23, 2024
HomeLatest Newsപഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടും, ഗോവയും യുപിയും ബിജെപി നിലനിര്‍ത്തും; എക്സിറ്റ്...

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടും, ഗോവയും യുപിയും ബിജെപി നിലനിര്‍ത്തും; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലം. മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം.

പോള്‍ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെന്‍ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സര്‍വേകളില്‍ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതല്‍ 90 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് എക്സിറ്റ് പോള്‍. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നു. ബിജെപി 1 4 വരെ സീറ്റുകള്‍ മാത്രമേ നേടൂ. ആകാലി ദള്‍ 7-11 വരെ സീറ്റുകള്‍ നേടും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ സര്‍വേകള്‍. ഉത്തര്‍പ്രദേശില്‍ ബിജെപിക്കു മുന്‍തൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ സര്‍വേയില്‍ പറയുന്നത്.

ഇന്ത്യ ടുഡേ

പഞ്ചാബ്
എഎപി 7690
കോണ്‍ഗ്രസ് 1931
ബിജെപി 14

റിപ്പബ്ലിക് ടിവി

ഉത്തര്‍ പ്രദേശ്
ബിജെപി 240
എസ്പി 140
ബിഎസ്പി 17
കോണ്‍ഗ്രസ് 4

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments