Pravasimalayaly

എഫ് എ കപ്പ് ഫൈനലില്‍ ഇന്ന് രാത്രി ചെല്‍സി-ലെസ്റ്റര്‍ സിറ്റി പോരാട്ടം :

എഫ് എ കപ്പ് ഫൈനലില്‍ ഇന്ന് രാത്രി ചെല്‍സി-ലെസ്റ്റര്‍ സിറ്റി പോരാട്ടം. എട്ട് തവണ ചാമ്പ്യന്‍മാരായ ചെല്‍സിയെ വീഴ്ത്താന്‍ സാധിച്ചാല്‍ ലെസ്റ്ററിന് എഫ് എ കപ്പില്‍ ആദ്യമായി മുത്തമിടാം.

ജനുവരിയില്‍ ഫ്രാങ്ക് ലംപാര്‍ഡിനെ പുറത്താക്കിയാണ് ചെല്‍സി തോമസ് ടുഹേലിനെ പരിശീലനാക്കിയത്. ആ മാറ്റം ഗുണം ചെയ്തു. പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ തിരിച്ചെത്തിയ ചെല്‍സി ഇന്ന് ടുഹേലിന് കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിടുകയാണ്. രാത്രി 9.45ന് എഫ് എ കപ്പ് ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിയാണ് എതിരാളി

പ്രീ്മിയര്‍ ലീഗില്‍ ചെല്‍സിയേക്കാള്‍ മുന്നിലുള്ള ലെസ്റ്റര്‍ സിറ്റി കരുത്തരാണ്. പരിശീലകന്‍ ബ്രെന്‍ഡന്‍ റോജേഴ്‌സിന്റെ തന്ത്രങ്ങള്‍ ഗംഭീരമാണ്. ഭാഗ്യക്കേട് കൂടെയുണ്ട് എന്നതൊഴിച്ചാല്‍ ബ്രെന്‍ഡന്‍ ആള് മിടുക്കനാണ്. 1969ന് ശേഷം ആദ്യമായി എഫ് എ കപ്പ് ഫൈനല്‍ കളിക്കുകയാണ് കുറുനരികള്‍ എന്നറിയപ്പെടുന്ന ലെസ്റ്റര്‍ സിറ്റി. എഫ് എ കപ്പ് ഉയര്‍ത്താത്ത ടീമുകളില്‍ കൂടുതല്‍ തവണ ഫൈനല്‍ കളിച്ചവര്‍ ഈ കുറുനരികളാണെന്ന് ഓര്‍ക്കണം. നാല് തവണയാണ് ഫൈനലില്‍ തോറ്റത്.

ചെല്‍സിയാകട്ടെ, എട്ട് തവണ ജേതാക്കളാണ്. 2018 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു എട്ടാം കിരീടം. കഴിഞ്ഞ വര്‍ഷവും ഫൈനല്‍ കളിച്ചു, ആഴ്‌സണലിനോട് തോറ്റു. അഞ്ച് വര്‍ഷത്തിനിടെ എഫ് എ കപ്പില്‍ ചെല്‍സിയുടെ നാലാമത്തെ ഫൈനലാണിത്

Exit mobile version