സംവിധായകന് മാരി സെല്‍വരാജ് തന്റെ അടുത്ത ചിത്രമായ മാമന്നന് വേണ്ടി വന്‍ താരനിരയെ അണിനിരത്തുന്നു. ഫഹദ് ഫാസില്‍ വടിവേലു ഉദയനിധി സ്റ്റാലിന് , കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്കാര്‍ ജേതാവ് എ.ആര്. റഹ്മാന് ചിത്രത്തിന് സംഗീതം നല്‍കും. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. സെല്‍വ ആര്.കെ. എഡിറ്ററായും ദിലീപ് സുബ്ബരായനും സാന്‍ഡി മാസ്റ്ററുമാണ് യഥാക്രമം ആക്ഷന്‍, ഡാന്‍സ് കൊറിയോഗ്രഫി ചെയ്യുക
ധ്രുവ് വിക്രം നായകനാകുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയുടെ ഒരുക്കത്തിലാണ് മാരി സെല്‍വരാജ്. സംവിധായകന് പാ രഞ്ജിത്താണ് ഇത് നിര്‍മ്മിക്കുന്നത്.ഫഹദ് ഫാസില്‍ തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം വിക്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയാക്കി. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കമല്‍ഹാസനും വിജയ് സേതുപതിക്കുമൊപ്പം ഫഹദ് സ്ക്രീനിലെത്തും.