ഡിജിപിയുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചു തട്ടിപ്പ്; എസ്‌ഐയ്‌ക്കെതിരേ അന്വേഷണം

0
77

തിരുവനന്തപുരം: ഡിജിപി, ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചു തട്ടിപ്പു നടത്തിയ എസ്‌ഐക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. സംസ്ഥാന പോലീസ് മേധാവി, എഡിജിപി, ഐജി എന്നിവരുടെ വ്യാജ ലെറ്റര്‍ പാഡും ഒപ്പും സീലും മറ്റും ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ പോലീസ് ആസ്ഥാനത്തെ ജനമൈത്രി സുരക്ഷാ പദ്ധതി കോ- ഓര്‍ഡിനേറ്ററും എസ്‌ഐയുമായ ജേക്കബ് സൈമണിനെതിരെയാണ് ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌ഐയുടെ പോലീസ് ആസ്ഥാനത്തെ
ഓഫീസിലും കരുനാഗപ്പള്ളിയിലെ വീട്ടിലും നടന്ന റെയ്ഡില്‍ ലെറ്റര്‍ ഹെഡുകളും വ്യാജ സീലും കണ്ടെത്തി. വീട്ടില്‍ നിന്ന് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ യൂണിഫോമും കണ്ടെത്തി. ഇതണിഞ്ഞുളള ഫോട്ടോയും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
വ്യാജ രേഖകള്‍ ഉപയോഗിച്ച് ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുകയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളും വീട്ടിലും പോലീസ് ആസ്ഥാനത്തെ ഓഫീസിലും അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്.

Leave a Reply