Monday, January 20, 2025
HomeLatest Newsശ്രീലങ്കയില്‍ ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്‌

ശ്രീലങ്കയില്‍ ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്‌

അടിയന്തരാവസ്ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ ശ്രീലങ്കയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ ഉപയോഗത്തിന് ശ്രീലങ്കയിൽ വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാർ വാദം. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പ്രതിഷേധത്തിന് ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് സാമൂഹിക മാധ്യമങ്ങക്ക് ലങ്കൻ സർക്കാർ വിലക്കേർപ്പടുത്തിയത്.  

ശനിയാഴ്ചയാണ് ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചത്. 36 മണിക്കൂർ കർഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ തടയിടുന്നതിൻറെ ഭാഗമായാണ് നടപടി. ഇതിലൂടെ സൈന്യത്തിന് കൂടുതൽ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിൽ പാർപ്പിക്കാനും കഴിയും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments