Pravasimalayaly

ചെങ്കോട്ട പിടിച്ചടക്കി കർഷകർ

ദില്ലി

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ദിനത്തിൽ കർഷക നടത്തിയ ട്രാക്ടർ റാലി സംഘർഷഭരിതം. സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പോലീസ് വെടിവെയ്പ്പിലാണ് മരണമെന്ന് കർഷകർ ആരോപിച്ചു.

ഉത്തരാഖണ്ഡ് സ്വദേശിയായ കർഷകനാണ് മരിച്ചതെന്നാണ് വിവരം.പോലീസ് മൃതദേഹം കൊണ്ടുപോയതായും കർഷകർ ആരോപിച്ചു. അതേസമയം ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് വാദം. അതിനിടെ ദില്ലയിൽ സ്ഥിതി യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. പോലീസ് നിയന്ത്രണങ്ങളെയെല്ലാം തള്ളി കർഷകർ ചെങ്കോട്ടതയിലേക്ക് ഇരച്ച് കയറി. ചെങ്കോട്ട കീഴടക്കിയ കർഷകർ അവിടെ പതാക സ്ഥാപിച്ചു.

Exit mobile version