അന്താരാഷ്ട്ര തലത്തിൽ കർഷക സമരം ചർച്ചയായതോടെ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ഇടപെടുന്നു. സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
ഇന്ന് പകൽ 12 മണി മുതൽ മൂന്ന് മണി വരെ രാജ്യവ്യാപകമായി കർഷകർ റോഡ് ഉപരോധിയ്ക്കും. ദില്ലി എൻ സി ആർ, യുപി, ഉത്തരാഘട്ട് ഒഴികെയുള്ള സംസ്‌ഥാനങ്ങളിലെ പ്രധാന പാതകളാണ് ഉപരോധിയ്ക്കുക.
പോലിസ് അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാന പോലീസിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും.