ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി. ഖമറുദ്ദീൻ എം.എൽ.എ. നൽകിയ ഹർജി കോടതി വിധി പറയാൻ മാറ്റി.

0
26

കൊച്ചി: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി. ഖമറുദ്ദീൻ എം.എൽ.എ. നൽകിയ ഹർജി കോടതി വിധി പറയാൻ മാറ്റി. ഖമറുദ്ദീൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി കഴിഞ്ഞു. ഖമറുദ്ദീനാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഖമറുദ്ദീൻ തട്ടിപ്പ് നടത്തിയതെന്നും സർക്കാർ വാദിച്ചു. വഞ്ചനാക്കേസിലാണ് തന്നെ പ്രതി ചേർത്തിരിക്കുന്നത്. എന്നാൽ വ്യാപാരം നഷ്ടത്തിലായതിനെ തുടർന്നാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതിരുന്നത്. ഇത് വഞ്ചാനാക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നാണ് ഖമറുദ്ദീന്റെ വാദം. എന്നാൽ സർക്കാർ ഈ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് ഖമറുദ്ദീൻ എന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഖമറുദ്ദീൻ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. വഞ്ചനാക്കുറ്റം കേസിൽ നിലനിൽക്കും. കാരണം നിക്ഷേപകർക്ക് പണം നൽകാമെന്ന് കാണിച്ച് വഞ്ചിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു

Leave a Reply