ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണു ഡോക്ടര്‍ മരിച്ചു

0
263

കൊച്ചി: സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫ്‌ളാറ്റില്‍
നിന്ന് വീണ് മരിച്ച നിലയില്‍. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ രേഷ്മ ആന്‍ ഏബ്രഹാം(26)ആണ് മരിച്ചത്.

റസിഡന്റ്  ഡോക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയ്‌നിങ് (ഐഎംടി)വിദ്യാര്‍ഥിനിയുമാണ് രേഷ്മ. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിലാണ് രേഷ്മ കഴിഞ്ഞിരുന്നത്. 

13ാം നിലയില്‍ നിന്ന് വീണ രേഷ്മ രണ്ടാം നിലയില്‍ കുടുങ്ങി കിടന്നു. പൊലീസ് എത്തിയാണ് രണ്ടാം നിലയില്‍ നിന്ന് രേഷ്മയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തു. 

Leave a Reply