തിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കു മരണം വരെ കഠിനതടവ്. ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ജീവിതാവസാനം വരെ തടവിനു ശിക്ഷിച്ചത്. 75,000 പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്. യാതൊരു ദയയും അര്‍ഹിക്കുന്നില്ലാത്തതിനാല്‍ മരണം വരെ കഠിനതടവു ശിക്ഷ നല്‍കണം എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു വിധി. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീടിനടുത്തു മരപ്പണിക്കു വന്നതായിരുന്നു പ്രതി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നറിഞ്ഞ പ്രതി വെള്ളം ആവശ്യപ്പെട്ടു വീട്ടില്‍ പോവുകയായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്നു പ്രതി നല്‍കിയ കുപ്പിയുമായി അകത്തു കയറിയ സമയം പ്രതി വീടിനുള്ളില്‍ കയറി കതക് അടച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടി നിലവിളിച്ചെങ്കിലും അയല്‍വാസികളാരും കേട്ടില്ല. പുറത്തറിയിച്ചാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി സംഭവം ആരോടും പറഞ്ഞില്ല. കുട്ടിയുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. അമ്മയും ചേട്ടനും മാത്രമേയുള്ളു.അടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ കുട്ടി വീട്ടിലെ സ്റ്റോര്‍ മുറിയില്‍ കയറി ഒളിച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞു പ്രതി പോയോ എന്നറിയാന്‍ എത്തിനോക്കിയതു പ്രതി കണ്ടു. വാതില്‍ തുറന്നില്ലെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്നു വാതില്‍ തുറന്ന കുട്ടിയെ അന്നും ബലാത്സംഗം ചെയ്തു.സംഭവം നടന്നു മൂന്നു മാസത്തിനു ശേഷം കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്നു പൂജപ്പുര പൊലീസ് കേസെടുത്തു. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ വൈദ്യ നിര്‍ദേശപ്രകാരം ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു ശാസ്ത്രീയമായി തെളിഞ്ഞു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ ആര്‍.എസ്. വിജയ് മോഹന്‍, കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് എന്നിവര്‍ ഹാജരായി. പൂജപ്പുര സിഐയായിരുന്ന പ്രേംകുമാറാണ് കേസ് അന്വേഷിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കാനും കോടതി വിധിച്ചിട്ടുണ്ട്.