Sunday, November 24, 2024
HomeNewsKeralaനടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ച് ഹൈക്കോടതി


നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെയും യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഉപയോഗിച്ച അജ്ഞാത വിവോ ഫോണിന്റെ ഉടമയെന്ന് സംശയിക്കുന്നവരുടെ സിഡിആര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സിഡിആര്‍ ശേഖരിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments