മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി

0
40

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103-ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.

അഞ്ചിൽ നാല് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് ജഡ്ജിമാരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിൻറെ വിധിയിൽ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നൽകണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേർത്തു.

ഭരണഘടന ഭേദഗതി അംഗീകരിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി, സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞു. നിലവിൽ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി കൂട്ടിച്ചേർത്തു. സാമ്പത്തിക സംവരണം ശരിവച്ച് ആദ്യ വിധി. ഭരണഘടന ഭേദഗതി അംഗീകരിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി, സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞു. നിലവിൽ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി കൂട്ടിച്ചേർത്തു. 

ഭരണഘടന ഭേദഗതി വിവേചനപരമല്ലെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് ജസ്റ്റിസ് ബേല പറഞ്ഞു. കേശവാന്ദ ഭാരതി കേസിലെ വിധിയുടെ ലംഘനമില്ലെന്ന ജസ്റ്റിസ് ബേല വ്യക്തമാക്കി.ഭരണഘടന ഭേദഗതി വിവേചനപരമല്ലെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് ജസ്റ്റിസ് ബേല പറഞ്ഞു. കേശവാന്ദ ഭാരതി കേസിലെ വിധിയുടെ ലംഘനമില്ലെന്ന ജസ്റ്റിസ് ബേല വ്യക്തമാക്കി.

2019 ജനുവരിയിൽ ഭരണഘടനയുടെ 15, 16 അനുഛേദങ്ങൾ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹർജികളാണ് കോടതി പരിഗണിച്ചത്.

Leave a Reply