പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. 12 തൊഴിലാളികള്‍ മരിച്ചു. പത്തോളം തൊഴിലാളികളെ കാണാതായിട്ടുണ്ട്. എട്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.
പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഘോട്ടാവഡെ ഫാറ്റയിലുള്ള എസ് വി എസ് അക്വാ ടെക്നോളജി എന്ന സാനിറ്റെെസര്‍ നിര്‍മാണ കമ്ബനിയിലാണ് തീപിടുത്തമുണ്ടായത്. വെെകീട്ട് ആറ് മണിയോടെയാണ് സംഭവം.
സംഭവസമയം 37ഓളം തൊഴിലാളികള്‍ കമ്ബനിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്