Sunday, November 24, 2024
HomeLatest Newsരാജസ്ഥാനിലെ കടുവ സങ്കേതത്തില്‍ വന്‍ തീപിടിത്തം; 10 ചതുരശ്ര കിലോമീറ്റര്‍ കത്തിയമര്‍ന്നു

രാജസ്ഥാനിലെ കടുവ സങ്കേതത്തില്‍ വന്‍ തീപിടിത്തം; 10 ചതുരശ്ര കിലോമീറ്റര്‍ കത്തിയമര്‍ന്നു

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. വനമേഖലയില്‍ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

1800 ഫുട്‌ബോള്‍ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ് ഇതിനകം തന്നെ കത്തിയമര്‍ന്നത്. 24 മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാനോ തീ പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സരിസ്‌ക കടുവ സങ്കേതത്തില്‍ ഇരുപതിലധികം കടുവകളുണ്ട്. 

എസ്ടി17 എന്ന കടുവയുടെയും രണ്ട് കടുവകുട്ടികളുടെയും ആവാസകേന്ദ്രത്തെയാണ് തീപിടിത്തം കൂടുതലായി ബാധിച്ചിട്ടുള്ളത്. കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അധികൃതര്‍ പറയുന്നു. വനപാലകരും അഗ്‌നിരക്ഷാ സേനാംഗങ്ങളും അടക്കം  200ല്‍ അധികം പേര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍  കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

  തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവില്‍ താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമ സേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ക്കു പുറമേ സൈന്യത്തിന്റെ രണ്ട് ഹെലികോപ്റ്ററുകളും തീയണയ്ക്കാന്‍ സ്ഥലത്തുണ്ട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments