മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ല; ഫയർഫോഴ്സ് മേധാവിയുടെ സർക്കുലർ

0
241

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് വിവാദമായതിന് പിന്നാലെ മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി ഫയർഫോഴ്‌സ് മേധാവിയുടെ സർക്കുലർ. സർക്കാർ അംഗീകൃത സംഘടനകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പരിശീലനം നൽകാം. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. 

ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നേരത്തെ തന്നെ ഫയർഫോഴ്സ് മേധാവി ശുപാർശ ചെയ്തിരുന്നു. ആലുവയിലെ പരിശീലനം ഫയർഫോഴ്‌സിന് വലിയ തലവേദവ നസൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

സിവിൽ ഡിഫെൻസ്, കുടുംബശ്രീ, പോലുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പരിശീലനം നൽകുന്നതിൽ തടസമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply