Sunday, January 19, 2025
HomeNewsഫസ്റ്റ് കാൾ സ്പോൺസർ ചെയ്യുന്ന യൂറോപ്യൻ കബഡി ലീഗിന് തുടക്കമാവുന്നു.. ബി ബി സി സംപ്രേഷണം...

ഫസ്റ്റ് കാൾ സ്പോൺസർ ചെയ്യുന്ന യൂറോപ്യൻ കബഡി ലീഗിന് തുടക്കമാവുന്നു.. ബി ബി സി സംപ്രേഷണം ചെയ്യുന്ന ലീഗിൽ മാറ്റുരയ്ക്കാൻ അവസരം

ബി ബി സി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ കേരളത്തിന്റെ പെരുമ വിളിച്ചോതാൻ മലയാളികളും. ചുരുങ്ങിയ നാളുകൾ കൊണ്ട് കായിക പ്രേമികളുടെ ഹൃദയ താളത്തെ കളിക്കളത്തിൽ ആവഹിച്ച ബ്രിട്ടീഷ് കബഡി ലീഗിന്റെ കളിക്കളത്തെ ത്രസിപ്പിക്കുകയാണ് ഈ ചുണക്കുട്ടന്മാർ.

വേൾഡ് കബഡി അസോസിയേഷന്റെയും ഇംഗ്ലണ്ട് കബഡി അസോസിയേഷന്റെയും നേതൃത്വത്തിൽ പ്രസിഡന്റ്‌ ശ്രീ അശോക് ദാസ് ആണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്നത്. ഇംഗ്ലണ്ടിലെ വോൾവർഹമ്പ്റ്റോൺ, സ്ക്കോട്ലാണ്ടിലെ ഗ്ലാസ്ഗോ, ബർമിങ്ഹാം, മഞ്ചസ്റ്റർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ബി ബി സി ആണ് എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നത്.

എട്ട് പുരുഷ ടീമുകൾ ഉൾപ്പെടുന്ന ലീഗ് അധിഷ്ഠിത മത്സരങ്ങളാണ് നടക്കുകലോക കബഡിയിൽ റെക്കോർഡുകൾ മാത്രം എഴുതി ചേർത്ത ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ ഹാർഷാരവത്തോടെയാണ് കാണികൾ വരവേൽക്കുന്നത്. ഇതിൽ മലയാളി സാന്നിധ്യം അറിഞ്ഞതോടെ നിരവധി മലയാളികളാണ് കളിക്കളത്തിലേയ്ക്ക് ഒഴുകുന്നത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments