Pravasimalayaly

ഖത്തറിന് ആദ്യ ഒളിമ്പിക്സ് സ്വർണ്ണം

പുരുഷ വിഭാഗം വെയ്​റ്റ്​ ലിഫ്​റ്റിങ്ങിൽ പുതിയ ഒളിമ്പിക്​ റെക്കോഡ്​ കുറിച്ചുകൊണ്ട്​​ ഫാരിസ്​ ഇബ്രാഹിം ഖത്തറിൻെറ ആദ്യ ഒളിമ്പിക്സ് സ്വർണ്ണം നേടി. 96 കിലോ വിഭാഗത്തിൽ മത്സരിച്ച 23കാരൻ 402 കിലോ ഭാരമാണ്​ ഉയർത്തിയത്​. ക്ലീൻ ആൻ ജെർക്കിൽ 225 കിലോയും, സ്​നാച്ചിൽ 177 കിലോയും ഉയർത്തിയപ്പോൾ ഖത്തറിന്​ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്​സ്​ സ്വർണത്തിനൊപ്പം പിറന്നത്​ ഒളിമ്പിക്​സിലെ സർവകാല റെക്കോഡും.

കെയ്​ദൊമർ വാലനില സാഞ്ചസ്​ വെള്ളിയും, ജോർജിയയുടെ ആൻറൺ പ്ലിയസ്​നോയ്​ വെങ്കലവും നേടി. 2016 റിയോ ഡെ ജനീറോ ഒളിമ്പിക്​സിലെ മുതാസ്​ ബർഷിമിൻെറ ഹൈജംപ്​ വെള്ളിയായിരുന്നു ഖത്തറിൻെറ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം.

Exit mobile version