വത്തിക്കാൻ
കത്തോലിക്കാ സഭയിലെ സീനിയർ സിനഡിൽ ആദ്യമായി വനിത അംഗത്തെ നിയമിച്ച് പോപ്പ് ഫ്രാൻസിസ്.
ഫ്രാൻസിൽ നിന്നുള്ള നാഥെലി ബെക്വാർട്ട് ആണ് വോട്ട് ചെയ്യുവാനുള്ള അധികാരത്തോടെ സിനഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ രണ്ട് അണ്ടർ സെക്രട്ടറിമാരിൽ ഒരാളാണ് 52 വയസുകാരിയായ നാഥെലി.
സഭ സംബന്ധമായ തീരുമാനങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പിയ്ക്കാൻ നാഥേലീയുടെ സാന്നിധ്യത്തിന് കഴിയുമെന്ന് സിനഡിന്റെ സെക്രട്ടറി ജനറൽ കാർഡിനാൾ മരിയോ ഗ്രെൻച്ച് അഭിപ്രായപ്പെട്ടു. മുൻകാല സിനഡുകളെ അപേക്ഷിച്ച് വനിത പ്രാതിനിധ്യം വർധിച്ചു.
കർദിനാൾമാരും ബിഷപ്പുമാരും അടങ്ങുന്ന സിനഡിൽ വോട്ട് അവകാശം ഉള്ളവരും ഇല്ലാത്തവരും ഉൾപ്പെടുന്നു.
പാരീസിലെ HEC ബിസിനസ് സ്കൂളിൽ നിന്നും മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ നാഥേലി ബെക്വാർട്ട് സേവിയേഴ്‌സ് സിസ്റ്റേഴ്സിലെ അംഗമാണ്.