ഇത് മുംതാസ് എം കാസി …
ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോമോട്ടീവ് ഡ്രൈവർ..
ഇന്ത്യയിൽ ഡീസൽ എൻജിൻ ട്രെയിൻ ഓടിച്ച ആദ്യത്തെ വനിത. ഡിഗ്രി പൂർത്തിയാക്കിയ ഉടനെ മുംതാസ് എൻജിൻ ഡ്രൈവർ പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിക്കുകയായിരുന്നു..
1991 ഇൽ ആദ്യമായി ട്രെയിൻ ഓടിക്കുമ്പാൾ അവർക്ക് പ്രായം വെറും 20 വയസ്സ് മാത്രം. ഏഷ്യയിലെ ആദ്യ വനിത ലോക്കോമോട്ടീവ് ഡ്രൈവർ എന്ന പേരിൽ “ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ” ഇടം നേടിയ ഇന്ത്യൻ വനിത.
ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച ട്രെയിൻ റൂട്ട് ആയ മുംബൈ ഛത്രപതി ശിവാജി മഹാരാജാ ടെർമിനൽ – താനെ റൂട്ടിൽ ലോക്കൽ ട്രെയിൻ ലോക്കോ പൈലറ്റ് ആയി സേവനമനുഷ്ഠിക്കുന്നു..
സ്ത്രീകൾ അധികം കടന്ന് വരാത്ത ഒരു തൊഴിൽ മേഖലയിലേക്ക് ഇത്ര ചെറിയ പ്രായത്തിൽ കടന്ന് വന്ന് ചരിത്രമായി മാറി ഈ വനിതാ രത്നം.
രാജ്യം നാരി ശക്തി അവാർഡ് നൽകി ആദരിക്കുകയും ചെയ്തു