Pravasimalayaly

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ സെപ്റ്റംബര്‍ ആറുമുതല്‍ 16 വരെ

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ സെപ്റ്റംബര്‍ ആറുമുതല്‍ 16 വരെ നടക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം ഇന്നലെയാണ് പുറപ്പെടുവിച്ചത്. പരീക്ഷകള്‍ രാവിലെ 9.30ന ആരംഭിക്കും. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാന്‍ ജൂണ്‍ 15 വരെയാണ് സമയം. പിഴയോടെ ജൂണ്‍ 19 വരെയും ഫീസ് അടയ്ക്കാം.സ്പ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി, റീ അഡ്മിഷന്‍ വിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് അടയ്ക്കാനുള്ള തീയതി പിന്നീട് അറിയിക്കും.

ടൈടേബിള്‍ (വിവിധ കോമ്പിനേഷനുകളിലെ)
സെബ്റ്റംബര്‍ ആറ് സോഷ്യോളജി,ആന്ത്രോപ്പോളജി, ഇലക്ട്രോണിക് സര്‍വീസ് ടെക്‌നോളജി(ഓള്‍ഡ്),ഇലക്ട്രോണിക്‌സ് സിസ്റ്റം
ഏഴ്-: കെമിസ്ട്രി, ഹിസ്റ്ററി, ഇസഌമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍, ബിസ്‌നസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ.

എട്ട്; പാര്‍ട്ട് രണ്ട് (ലാംഗ്വേജ്), കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, (ഓള്‍ഡ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
ഒന്‍പത്: ബയോളജി, ഇലക്ടോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സാന്‍്ക്രിസ്റ്റ് സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
പത്ത്: മാത്തമാറ്റിക്‌സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സാന്‍്ക്രിസ്റ്റ് ശാസ്ത്ര, സൈക്കോളജി
പതിമൂന്ന്: ഫിസിക്‌സ,് ഇക്കണോമിക്‌സ്
പതിനാല്: പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്
പതിനഞ്ച്: ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
പതിനാറ്: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

Exit mobile version