Pravasimalayaly

കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചു

അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമർദ്ദത്തിന്റെ പ്രഭാവം മൂലം കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ, തെക്ക്-കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിലും ശനിയാഴ്ച (ഒക്ടോബർ 16) വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആയതിനാൽ കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശനിയാഴ്ച (ഒക്ടോബർ 16) വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇന്ന് വൈകുന്നേരം തന്നെ തീരത്തെത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

Exit mobile version