Saturday, October 5, 2024
HomeNewsKeralaകരിങ്കൊടി ഉയര്‍ത്തി തീരദേശ ജനത,വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

കരിങ്കൊടി ഉയര്‍ത്തി തീരദേശ ജനത,
വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം


തീരദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ പ്രതിഷേധിക്കുന്നു. ബൈക്ക് റാലിയായി ഇവിടെയെത്തിയ പ്രതിഷേധക്കാര്‍ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്. ബാരിക്കേഡ് വച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി പോലീസുകാര്‍ സ്ഥലത്ത് നിലയുറപ്പിച്ചുണ്ട്. തുറമുഖ കവാടത്തിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ലാത്തി വീശുമെന്ന് പോലീസുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിഷേധക സൂചകമായി ഇന്ന് രാവിലെ ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments