മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ അന്വേഷണത്തിനായി നേവി ഉദ്യോഗസ്ഥരുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു
കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നതായി പൊലീസ് കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നേവിയോട് തോക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് നേവി തോക്കുകള്‍ കൈമാറിയത്
ഇക്കഴിഞ്ഞ ഏഴാം തീയയതിയാണ് മത്സ്യബന്ധനം കഴിഞ്ഞുമടങ്ങുന്നതിനിടെ തൊഴിലാളിക്ക് വെടിയേറ്റത്. വെടിയുണ്ട കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരുന്നു. വെടിയുണ്ടയുടെ ഉറവിടം തേടുന്നതിനിടെ, ഐഎന്‍എസ് ദ്രോണാചാര്യയിലെത്തി പൊലീസിന്റെ തന്നെ ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പടെ പരിശോധന നടത്തി അന്ന് ഉപയോഗിച്ചിരുന്ന തോക്കുകളുടെ പട്ടിക ശേഖരിച്ചിരുന്നു. പരിശീലനത്തിനായി 5 തോക്കുളാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.