ഇന്ത്യ-യുകെ വിമാന സർവീസ് ജനുവരി 8 മുതൽ

0
28

ന്യൂഡൽഹി

നിർത്തിവെച്ച ഇന്ത്യ-യു.കെ വിമാന സർവിസ്​ ജനുവരി എട്ടിന്​ പുനരാരംഭിക്കുമെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി അറിയിച്ചു. അതേസമയം, ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനം മാത്രമേ ഉണ്ടാകൂ. യു കെ യിൽ പുതിയ അതിതീവ്ര കോവിഡ് വൈറസ് കണ്ടെത്തിയതിനു പിന്നാലെയാണ് യു കെ യിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തിയത്.

ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്​ എന്നിവിടങ്ങളിൽനിന്നാകും വിമാന സർവിസ്​. ആദ്യം ഡിസംബർ 23 മുതൽ 31 വരെയാണ്​ വിമാന സർവിസ്​ വിലക്കിയത്​. പിന്നീട്​ ജനുവരി ഏഴ്​ വരെ നീട്ടുകയായിരുന്നു.

70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് യു.കെയിൽ കണ്ടെത്തിയത്. തുടർന്ന്​ ഇന്ത്യയെ കൂടാതെ നിരവധി രാജ്യങ്ങളും വിമാന സർവിസ്​ വിലക്കുകയായിരുന്നു.

Leave a Reply