ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടിയേക്കും

0
29

ബ്രിട്ടണില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയെക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എന്നാല്‍ നിയന്ത്രണം അനിശ്ചിത കാലത്തേക്കായിരിക്കില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും അദേഹം പ്രതികരിച്ചു.

ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞാഴ്ചയാണ് ഇന്ത്യ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ആറ് ഇന്ത്യക്കാര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ അവസാനം വരെയായിരുന്നു ആദ്യം ബ്രിട്ടണില്‍ നിന്നുള്ള നിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

Leave a Reply