Saturday, November 23, 2024
HomeNewsഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ക്കു് കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടി വരും;വി.എം.സുധീരന്‍

ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ക്കു് കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടി വരും;വി.എം.സുധീരന്‍

തിരുവനന്തപുരം:കര്‍ഷക മാരണ കാര്‍ഷിക നിയമംരാജ്യത്തെ ശിഥിലപ്പെടുത്തുമെന്നുംഭക്ഷ്യധാന്യങ്ങള്‍ക്ക് അനതിവിദൂര ഭാവിയില്‍ ഇന്ത്യ കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടിവരുമെന്നും  കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു.പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും വോട്ടിംഗ് ആവശ്യപ്പെട്ട രാജ്യസഭയിലെ എം.പി.മാരെ സസ്‌പെന്‍ഡുചെയ്യുകയും ചെയ്ത് നടപ്പാക്കിയ നിയമം സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് സഹായ സംരക്ഷണ നിയമമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.അതിശൈത്യത്തെ അതിജീവിച്ച് പലരും ജീവന്‍ ബലിയര്‍പ്പിച്ചു നടത്തുന്ന സമരം 17 ദിവസം പിന്നിടുകയാണെന്നും ബ്രിട്ടീഷ് സാമ്രാജ്യത്തിന് നേരിടേണ്ടി വന്നസാമ്രാജ്യത്വ വിരുദ്ധ ജന രോഷം മോഡീസര്‍ക്കാരിനും നേരിടേണ്ടി വരുമെന്നും എത്രയും വേഗം മധുരത്തില്‍ പൊതിഞ്ഞ പാഷാണം വിളമ്പുന്ന നിയമം പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി.ജില്ലാ കമ്മിറ്റി തിരുവനന്തപുരത്തു സംഘടിപ്പിച്ച കര്‍ഷക സമര ഐക്യദാര്‍ഢ്യജ്വാല എ.ജീസ് ആഫീസിനു മുമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാണെന്നും അദ്ദേഹം.ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, അഖിലേന്ത്യാ സെക്രട്ടറി കെ.പി.തമ്പി കണ്ണാടന്‍ ,വി.ജെ.ജോസഫ്,അഡ്വ.ജി.സുബോധന്‍, ആന്റണി ആല്‍ബര്‍ട്ട്, വെട്ടു റോഡ്‌സലാം, ഫസീല, ഹാജാ നസ്സിമുദ്ദീന്‍, ആര്‍.എസ്.വിമല്‍ കുമാര്‍, സെയ്യദലി,ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments