ഒരു ഭക്ഷണപൊതി എടുക്കൂ…. വിശക്കുന്ന വയറിന് അന്നം നല്‍കൂ… ആശ്വാസ് ചാരിറ്റി ബ്രേക്ക് ഫാസ്റ്റ് മേളയുമായി തിരക്കുടുംബ ദേവാലയം

0
24

തിരുവനന്തപുരം: ഒരു ഭക്ഷണപ്പൊതി എടുക്കു. വിശക്കുന്ന വയറിന് അന്നം നല്കു എന്ന ആശയവുമായി തിരുമല തിരുക്കുടുംബദേവാലയത്തില്‍ ആശ്വാസ് ചാരിറ്റി ബ്രേക്ക്ഫാസ്റ്റ് മേള സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് ഈ മേള നടത്തുന്നത്. കോവിഡ് മഹാമാരിയുടെ മാനസീക സംഘര്‍ഷത്തിലായിരിക്കുന്നവര്‍ക്ക് ഒരുമയുടെ സ്‌നേഹം പങ്കിടാനും ശുദ്ധമായ ആഹാരം എല്ലാവരിലേക്കും എത്തിക്കുവാനുമായാണ് ബ്രേക്ക് ഫാസ്റ്റ് മേള ഒരുക്കുന്നത്. ഈ മാസം 15 ന് രാവിലെ ഏഴു മുതല്‍ തിരുമല തിരുക്കുടുംബ ദേവാലയ അങ്കണത്തിലാണ് പരിപാടി. മാലിന്യമില്ലാത്ത ഭക്ഷണം തയാറാക്കി ആളുകള്‍ക്ക് നല്കുകയും അവയിലൂടെ ലഭിക്കുന്ന വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയുമാണ് ചാരിറ്റി ബ്രേക്ക് ഫാസ്റ്റ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ലാഭംകൊണ്ട് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇടവക വികാരി ഫാ. സോണി മുണ്ടുനടയക്ക്ല്‍ പറഞ്ഞു. ഇടവകയിലെ അമ്മമാര്‍ പാകം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണം മുന്നേക്കൂട്ടി ബുക്ക് ചെയ്യുവാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓര്‍ഡറുകള്‍ വാട്ട്‌സ് അപ് നമ്പറുകളായ 9497648792(കൊച്ചുറാണി ), 9446038752(ബേബി ജെയിംസ് ). എന്നിവയില്‍ അറിയിക്കുക. ആശ്വാസ് ചാരിറ്റി ബ്രേക്ഫാസ്റ്റ് പദ്ധതിയില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് മുമ്പ് അറിയിക്കണമെന്നും ഇടവക വികാരി അറിയിച്ചു. ചിക്കന്‍ ബിരിയാണി, ഇടിയപ്പം, പാലപ്പം, വട്ടയപ്പം, ചിക്കന്‍ കറി, പാവയ്ക്ക വറുത്തത്, ബ്ലാക്ക് ഫോറസ്റ്റ് കേക്ക്, വൈറ്റ് ഫോറസ്റ്റ് കേക്ക്, ഹല്‍വാ തുടങ്ങിയ വിഭവങ്ങളാണ് 15 ന് ഒരുക്കുന്നത്. തിരുവോണ ദിനത്തില്‍ പാല്‍പായസ മേളയും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply