Pravasimalayaly

ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാദമിയും ഖത്തറിലെ ബീ ഗ്ലോബൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിയ്ക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് തുടക്കം : ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കോച്ചിങ് ഇനി ഖത്തറിലും

Gulf Desk

യൂറോ കപ്പും കോപ്പ അമേരിക്കയും വീണ്ടും തുടങ്ങി വെച്ച ഫുട്ബോൾ ആരവത്തിന് തുടർച്ച നൽകി ലോകത്തിലെ മുൻനിര ഫുട്ബോൾ കോച്ചിങ്ന് ഖത്തർ കളമൊരുക്കുന്നു.

യു കെ യിലെ പ്രമുഖ ഫുട്ബോൾ കോച്ചിംഗ് അക്കാദമി ആയ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാദമിയും ഖത്തറിലെ ബീ ഗ്ലോബൽ ഗ്രൂപ്പും ചേർന്നൊരുക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ്‌ ഡോ മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു.

ഖത്തറിൽ ആരംഭിച്ച ഈ കോച്ചിംഗ് ക്യാമ്പിന് ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

കായിക രംഗത്ത് നിസ്തുല്യമായ സംഭാവനകൾ നൽകുന്ന ഡോ മോഹൻ തോമസിനെ ഉദ്ഘടകനായി ലഭിച്ചത് ക്യാമ്പിന്റെ ഭാഗ്യമാണെന്ന് ബി ഗ്ലോബൽ ഗ്രൂപ്പ്‌ മാനേജിങ് ഡയരക്ടർ മനു രഹനിഷ് പറഞ്ഞു.

കായിക രംഗത്ത് പുതിയ മിടുക്കന്മാരെ വാർത്തെടുക്കുവാൻ മനു രഹനീഷിനെ പോലെയുള്ള ചെറുപ്പക്കാർ മുൻപോട്ട് വരുന്നത് പ്രവാസ സമൂഹത്തിന് തന്നെ പ്രചോദനമായിരിയ്ക്കുകയാണ്. ഫുട്ബോൾ ഒരു ആഗ്രഹമായി മനസിനുള്ളിൽ കൊണ്ടുനടക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഊർജ്വസ്വലരായ ഈ ചെറുപ്പക്കാരന്റെ വിലപ്പിടിപ്പുള്ള സമയം ഫുട്ബോളിനും വളർന്നു വരുന്ന തലമുറയ്ക്കായും പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു

കഴിഞ്ഞ സീസണിൽ യു കെ യിലെ നോട്ടിങ്ഹാമിൽ ആരംഭിച്ച ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ അക്കാദമിയുടെ സേവനം ലോകമെങ്ങും വ്യാപിക്കുകന്നതിന്റെ ഭാഗമായും ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കുവാനും ഇതിഹാസ താരങ്ങളെ ലോകത്തിന് നൽകുവാൻ ലക്ഷ്യം വെച്ചുമാണ് രംഗത്തുള്ളതെന്ന് ഡയരക്ടർ മനു രഹനീഷ് “പ്രവാസി മലയാളിയോട്” പറഞ്ഞു

മനു രഹനിഷ്

ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ അക്കാദമി ഹെഡ് കോച്ചും ഇംഗ്ലണ്ടിലെ മുൻനിര ക്ലബുകളെ കിരീടത്തിലേയ്ക്ക് നയിച്ച പരീശീലകനുമായ പീറ്റ് ബെൽ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ലൈസെൻസ്ഡ് കോച്ച് ഹാൻസൺ ജോസഫ്, റോയൽ ബ്രിട്ടീഷ് അക്കാദമി ഡയറക്ടർമാരായ രാജു ജോർജ് കാഞ്ഞിരത്താനം, ബിനോയ്‌ തേവർകുന്നേൽ, ജോസഫ് മുള്ളൻകുഴി, ബൈജു മേനാചേരി, ജിബി വർഗീസ്, അഡ്മിനിസ്ട്രേഷൻ മാനേജർമാരായ ജാൻ ആലപ്പാടൻ, ലൈജു വർഗീസ്, സിൻഡോ ദേവസിക്കുട്ടി, ടെക്നിക്കൽ മാനേജർമാരായ ഫ്രാൻസൺ ജേക്കബ്, ഹരികുമാർ, അഡ്വൈസർമാരായ സുനിൽ, ലിജോയ്, ഡിമി, ആൻസൺ, ജോബി, കോർഡിനേറ്റർമാരായ ലിജു ജോസഫ്, സുനിൽ, ജിതിൻ, ബിനോയ്‌, സിബി മാത്യൂസ്, ലിതിൻ, ബീ ഗ്ലോബൽ ഗ്രൂപ്പ്‌ ഖത്തർ മാനേജിങ് ഡയരക്ടർ മനു രഹനിഷ്, ഖത്തർ ബീ ഗ്ലോബൽ ഗ്രൂപ്പ്‌ ഡയരക്ടർമാരായ ജിമ്മി ജോസഫ്, ജോബി ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നു

രജിസ്ട്രേഷന് 70394273 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു

Exit mobile version