1.18 കോടിയുടെ വായ്പ തിരിച്ചടച്ചില്ല, പി.വി.അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടീസ്

0
43

1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് പി.വി.അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടീസ്. 140 സെന്റ് സ്ഥലവും വസ്തുവകകളും ജപ്തി ചെയ്യാന്‍ ഒരുങ്ങി ആക്സിസ് ബാങ്ക്.എന്നാല്‍ പി.വി.അന്‍വര്‍ നിലവില്‍ നാട്ടിലില്ല. അദ്ദേഹം ആഫ്രിക്കയിലാണ്. തെരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയിത് ആഫ്രിക്കയില്‍ 200 കോടി രൂപയുടെ സ്വര്‍ണഖനന ബിസിനസാണുള്ളതെന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടാകുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അദ്ദേഹത്തിനെതിരായി ഇപ്പോള്‍ ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.

ഇതുസംബന്ധിച്ച് ബാങ്ക് പത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് വ്യക്തമാക്കുന്നത് പ്രകാരം വായ്പയും കുടിശിഖയും പലിശയും രണ്ടുമാസത്തിനകം അടയ്ക്കണമെന്ന് ഡിമാന്റ് നോട്ടീസ് അയച്ചിരുന്നു. അദ്ദേഹം അത് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ തിരിച്ചടവോ ഇതുമായി ബന്ധപ്പെട്ട ഒരറിയിപ്പോ ബാങ്കിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.

Leave a Reply