ഇടുക്കി മാങ്കുളത്ത് ആദിവാസി പുലിയെ വെട്ടിക്കൊന്ന സംഭവം സ്വയരക്ഷാര്‍ത്ഥം ചെയ്തതെന്ന് വനംവകുപ്പ്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്. കൈക്കും കാലിനും കടിയേറ്റ ഗോപാല്‍ സ്വയരക്ഷാര്‍ത്ഥം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശുകയായിരുന്നു. അപ്പോഴാണ് പുലിക്ക് പരിക്കേറ്റതെന്ന് ഗോപാലന്‍ പറഞ്ഞു.
താന്‍ പോകുമ്പോള്‍ പുലി റോഡില്‍ കിടക്കുകയായിരുന്നു. നടന്നുപോയ തന്നെ പുലി ആക്രമിച്ചു. രണ്ട് ആടുകളെയും കോഴിയേയും തിന്ന പുലിയാണ് ഇതെന്നും ഗോപാലന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഇറങ്ങുന്നതിന്റെ ആശങ്ക നിലനിന്നിരുന്നു.