കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിനം വീട്ടില്‍ നിന്നും ബൈക്കില്‍ പോളിംഗ് ബൂത്തിലേക്ക് വരുന്നതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരിയില്‍ പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. പരുക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലാണ് സംഭവം. ബൈക്കിനു മുന്നിലേക്ക് പാഞ്ഞുവന്ന കാട്ടുപന്നിബൈക്ക് കുത്തിമറിച്ചിട്ടശേഷം വാസുക്കുഞ്ഞിനു നേരെ പാഞ്ഞടുത്തു കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.