സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം: ഉമ്മന്‍ ചാണ്ടി

0
22

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍ വി നായര്‍ ഉള്‍പ്പെടെ 16 പേരാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായത്.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്.

സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി

Leave a Reply