Sunday, November 17, 2024
HomeNews'പത്ത് ദിവസത്തിനകം രാജ്യം വിടണം'; മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി

‘പത്ത് ദിവസത്തിനകം രാജ്യം വിടണം’; മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി

‘തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് .എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. പിന്നാലെ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ടി പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. വടക്കന്‍ ജില്ലകളിലുള്ളവരുടെ ഭാഷയാണ്. വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകണം എന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. ടിപി കേസിലെ ഒരാള്‍ ജാമ്യത്തിലും ഒരാള്‍ പരോളിലും ഉണ്ട്. സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിന്റെ ഉറവിടം കണ്ടെത്തണം.” തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments