തൃശൂർ : ദേശിയ തലത്തിൽ പ്രതിപക്ഷ ബദലിന് തടസം നിൽക്കുന്നത് കേരളത്തിലെ സി പി എം ആണെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്‌ഥാന കൗൺസിൽ പ്രമേയം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യവ്യാപകമായി കർഷക-തൊഴിലാളി കൂട്ടായ്മകൾ വളരുകയാണ്. ഈ ജനവികാരത്തെ കോൺഗ്രസ് നേതൃത്വത്തിൽ രാഷ്ട്രീയ പൊതുവെദി ആക്കിമാറ്റൻ സിപിഎം കേന്ദ്ര നേതൃത്വം ശ്രമിക്കുമ്പോൾ അതിന് തടസം നിൽക്കുന്നത് കേരള ഘടകമാണ്. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ കാലം കഴിഞ്ഞുവെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് ദേശിയ സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു.

ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറിയായി സ. അഡ്വ. ടി. മനോജ് കുമാർനെ (കണ്ണൂർ) തിരഞ്ഞെടുത്തു.

25,26 തീയ്യതികളിൽ തൃശ്ശൂർ ടൗൺഹാളിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ സമ്മേളനത്തിന്സ: കളത്തിൽ വിജയൻ പതാക ഉയർത്തി,ദേശീയ ഡെപ്യൂട്ടി ചെയർമാൻ സ.കതിരവൻEx.MLA, TUCC ദേശീയ സെക്രട്ടറിയും കർണ്ണാടക സംസ്ഥാന സെക്രട്ടറി സ.ശിവശങ്കർ , ജി.ദേവരാജൻ എന്നിവർ സന്നിഹിതരായിരുന്നു.

സ: ജി ദേവരാജൻ സമ്മേളന നടപടികൾ നിയന്ത്രിച്ചു.തൃശ്ശൂർ ജില്ലാ സെക്രട്ടറി മാർട്ടിൻ പോൾസ്വാഗതം ആശംസിച്ചു. സ:രാജേന്ദ്രൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി സ: ദേബബ്രത ബിശ്വാസ് സമ്മേളനം ഓൺലൈനിലൂടെ ഉൽഘാടനം ചെയ്ത് സംസാരിച്ചു. UDF തൃശ്ശൂർ ജില്ലാ കൺവീനർ ജോസഫ് ചാലിശ്ശേരി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.