കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍

0
279

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന്‍ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരാണു മരിച്ചത്. അടച്ചിട്ട മുറിയില്‍ വിഷവാതകം ശ്വസിച്ച നിലയിലാണ്. ആത്മഹത്യയെന്നാണു പൊലീസും നാട്ടുകാരും നല്‍കുന്ന സൂചന.മികച്ച നിലയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി പറയുന്നു. വീട് ജപ്തി ഭീഷണിയില്‍ ആയിരുന്നെന്നും സൂചനയുണ്ട്. പൊലീസ് ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതേയുള്ളു. വീട്ടിലെ മറ്റംഗങ്ങള്‍ താഴത്തെ നിലയിലും അഷിക്കും ഭാര്യയും മക്കളും മുകള്‍ നിലയിലുമാണു താമസിച്ചിരുന്നത്.രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ താഴെയുള്ളവര്‍ മുറിയില്‍ മുട്ടിവിളിച്ചു. എന്നാല്‍ തുറന്നില്ല. ഒടുവില്‍ അയല്‍ക്കാരെത്തി മുകള്‍ നിലയില്‍ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരും മരിച്ചനിലയില്‍ കിടക്കുന്നതു കണ്ടത്. പൊലീസെത്തി വാതില്‍പൊളിച്ച് അകത്തുകയറി പരിശോധന നടത്തുകയാണ്.വിഷവാതകം മൂലമുള്ള മരണത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് പറഞ്ഞു. ഏതു വിഷവാതകമാണെന്നും ഉപയോഗിച്ചത് എങ്ങനെയാണെന്നും വിശദമായ അന്വേഷണത്തില്‍ മാത്രമേ മനസ്സിലാക്കാനാകൂ. മരണത്തില്‍ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ആഷിക് കുഞ്ഞുങ്ങളെയും ചേര്‍ത്ത് ആത്മഹത്യ ചെയ്തു എന്നു വിശ്വസിക്കാനാവാത്ത നിലയിലാണു നാട്ടുകാര്‍.

Leave a Reply