Saturday, November 23, 2024
HomeNewsKeralaനാലു ജില്ലകള്‍ കൂടി 'സി'കാറ്റഗറിയില്‍, കടുത്ത നിയന്ത്രണം; തിയറ്ററുകള്‍ അടയ്ക്കും, പൊതുപരിപാടികള്‍ക്കു വിലക്ക്

നാലു ജില്ലകള്‍ കൂടി ‘സി’കാറ്റഗറിയില്‍, കടുത്ത നിയന്ത്രണം; തിയറ്ററുകള്‍ അടയ്ക്കും, പൊതുപരിപാടികള്‍ക്കു വിലക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. 

സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ തിയറ്റര്‍, ജിംനേഷ്യം എന്നിവ അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്ററിനു മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവൂ. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.


നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആവുമ്പോഴാണ്‌ ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments