Sunday, October 6, 2024
HomeNewsKeralaലോകയുക്ത ഓർഡിനൻസ് - ജനാധിപത്യവിരുദ്ധം - ഗവർണർ ഒപ്പുവയ്ക്കരുത് - കെ. ഫ്രാൻസിസ് ജോർജ്.

ലോകയുക്ത ഓർഡിനൻസ് – ജനാധിപത്യവിരുദ്ധം – ഗവർണർ ഒപ്പുവയ്ക്കരുത് – കെ. ഫ്രാൻസിസ് ജോർജ്.

LDF സർക്കാർ അഴിമതി നിരോധന സംവിദാനമായ ലോകയുക്ത നിയമത്തിൽ ഭേദഗതി വരുത്തുവാൻ ഓർഡിനൻസ് ഇറക്കുവാൻ തിരമാനിച്ചതിലൂടെ സി. പി.എം. ഇന്റെ അഴിമതി വിരുദ്ധത കാപട്യം ആണെന്ന് വ്യക്തമായതായി കെ. ഫ്രാൻസിസ് ജോർജ്.1996ലെ നായനാർ സർക്കാർ കൊണ്ടുവന്ന നിയമം ഭരണാഘടന അനുസൃതുമല്ല എന്ന കോടിയേരി ബാലകൃഷ്ണന്റെയും, ഭരണഘടന വിരുദ്ധ വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്നത് എന്ന നിയമ മന്ത്രി പി. രാജീവിന്റയേം വാദങ്ങൾ വസ്തുതകൾക്കു നിരക്കുന്നതല്ല. ഹൈകോടതി വിധികകളുടെ അടിസ്ഥാനത്തിൽ, നിർദേശം നൽകാൻ മാത്രമേ ലോകയുകതയ്ക്കു അധികാരമുള്ളൂ എന്ന സി. പി. എം. നിലപാട് വരാൻ പോകുന്ന ആപത്തു തടയാൻ വൈകി ഉദിച്ച ബുദ്ധിയാ

ണ്. ഈ നിക്കത്തെ സംബന്ധിച്ച്സി. പി. എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണം. എൽ. ഡി. എഫ്. ഘടകകഷികളും നിലപാട് ജനങ്ങളെ അറിയിക്കണം.ഒരു പരാതി സംബന്ധിച്ചു ബന്ധപ്പെട്ട എല്ലാവരുടെയും വാദം കേട്ട്, തെളിവുകൾ പരിശോധിച്ച് വിലയിരുത്തി, സുതാര്യമായ നിയമനടപടിക്രമങ്ങളിലൂടെ എത്തിച്ചേരുന്ന തീരുമാനം, വീണ്ടും വിചാരണ നടത്തി സർക്കാർ തലത്തിൽ തള്ളിക്കളയാം എന്ന ഭേദഗതി, നിതി ന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ഫലത്തിൽ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി കേസുകളിൽ അന്തിമ വിധിയാളനാവുകയാണ്. മുഖ്യമന്ത്രി കുറ്റാരോപിതനായ കേസ്സുകളാണ് ഈവിധത്തിൽ, ഏകാധിപത്യ വ്യവസ്ഥകളിലേതുപോലെ തീർപാക്കാൻ പോകുന്നത് എന്ന് ജനാധിപത്യ വിശ്വാസികൾ മനസിലാക്കണം.ഈ ജനാധിപത്യ, ജനവിരുദ്ധ നിയമനിർമാണത്തിന് അനുമതി നിഷേധിച്ച്, ഓർഡിനൻസ് മടക്കി ഗവർണർ മാതൃക കാണിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments