Sunday, January 19, 2025
HomeNewsKeralaഭയപ്പെട്ട മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് : ഫ്രാൻസിസ് ജോർജ്

ഭയപ്പെട്ട മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് : ഫ്രാൻസിസ് ജോർജ്

എറണാകുളം: വിജിലസ് മേധാവിയെ ബലിയാടാക്കി രക്ഷപെടാനുള്ള തീവ്ര ശ്രമമാണ് മുഖ്യമന്ത്രിയും സർക്കാരും നടത്തുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് ആരോപിച്ചു. എറണാകുളം വൈറ്റിലയിൽ കേരള കോൺഗ്രസ് സംഘടിപ്പിച്ച പ്രതിക്ഷേധ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാൻസിസ് ജോർജ്.

വിജിലൻസ് ഡയറക്ടർ എം.ആർ അജിത് കുമാറിനെ മാറ്റിയ നടപടി സർക്കാരിൻറെ മാനം രക്ഷിക്കാനാണ്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരണം.
സർക്കാരിൻറെ അനുമതിയില്ലാതെ ഒരു ഉന്നത ഉദ്യോഗസ്ഥനും മധ്യസ്ഥ ശ്രമത്തിന് ശ്രമിക്കില്ല. എം. ആർ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തിരവകുപ്പിന് നിർദ്ദേശം നൽകിയത്. കോടതിയിൽ നൽകിയ രഹസ്യ മൊഴി പിൻവലിക്കാനായി വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാർ ഇടപെടലുകൾ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യ മന്ത്രിക്ക് മാധ്യമങ്ങളെ ഭയമാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പാർട്ടി വർക്കിങ് ചെയർമാൻ പി സി തോമസ് സമരം ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ഷിബു തെക്കുംപുറം അധ്യക്ഷതവഹിച്ചു. എം പി ജോസഫ് ഐ എ സ് ആമുഖ പ്രസംഗം നടത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments